പ്രതീകാത്മക ചിത്രം 
Kerala

പെട്ടെന്നൊരു നിമിഷം ഇടുക്കി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ​ഗൂ​ഗിൾ പേ വഴി 55,000 രൂപ; ഒടുവിൽ 

അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക് വന്ന പണം യഥാർഥ ഉടമയ്ക്ക് തിരികെ നൽകി ഇടുക്കി സ്വദേശി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക് വന്ന പണം യഥാർഥ ഉടമയ്ക്ക് തിരികെ നൽകി ഇടുക്കി സ്വദേശി. ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം ഗൂഗിൾ പേ വഴി 55,000 രൂപ അപ്രതീക്ഷിതമായി എത്തിയത്. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് പണം മാറി അയച്ചത്.

ജോയലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെ തൃശൂരിൽ നിന്നാണെന്ന് പറഞ്ഞ് പരമേശ്വരൻ വിളിച്ചു.മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് പരമേശ്വരൻ വിളിച്ചത്. ജോയൽ ഇക്കാര്യം അച്ഛൻ സിജുവിനോട് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന കാലമായതിനാൽ, മകന്റെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. 

സിജുവിന്റെയും വണ്ടൻമേട് പൊലീസിന്റെയും നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടൻമേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ലെന്ന് മനസ്സിലായത്. വണ്ടൻമേട് പൊലീസിന്റെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു അറിയച്ചതിനെ തുടർന്ന് പരമേശ്വരനെത്തി പണം കൈപ്പറ്റി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

SCROLL FOR NEXT