ഫയല്‍ ചിത്രം 
Kerala

പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല; മുഖ്യമന്ത്രി

കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിവേഗ റെയില്‍ പാതക്കെതിരെയുള്ള പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. കാലാവസ്ഥ മാറ്റം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ വികസനപരിപ്രേഷ്യം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രധാനം. സാമ്പത്തികവളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സര്‍ക്കാരിനുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ പാരിസ്ഥിതിക സംരക്ഷണത്തെ പ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഒരു ധവളപത്രം എല്‍ ഡി എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്‌നത്തെ ഗൗരവമായി കാണുകയും തുടര്‍ന്ന് ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്‌നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.-മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയുണ്ടാകുമ്പോള്‍ അപകടകരമായ പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. റീ ബില്‍ഡ് കേരളയില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT