പ്രതീകാത്മക ചിത്രം 
Kerala

നവകേരള സദസ്; എറണാകുളത്തെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ഗതാഗത തിരക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി. ഇന്ന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.

ഗതാഗത തിരക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പകരം മറ്റൊരു അവധി ദിനത്തില്‍ ക്ലാസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലും നാളെ സ്‌കൂളുകള്‍ക്ക് അവധിയാണ്. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT