നവകേരള ബസ്സിൽ മുഖ്യമന്ത്രി ഫെയ്സ്ബുക്ക്
Kerala

നവകേരള സദസ്സിന് പോസ്റ്ററടിക്കാൻ 9.16 കോടി രൂപ

7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവകേരള സദസ്സിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ സർക്കാർ ചെലവഴിച്ചത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റാണ് അച്ചടി നിർവഹിച്ചത്. കഴിഞ്ഞ മേയിൽ 1.68 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ഉടൻ വേണമെന്നാവശ്യപ്പെട്ടു സി ആപ്റ്റ് കത്തു നൽകിയതിനു പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി നവകേരള സദസ് നടത്തിയത്. 2023 നവംബർ 18 ന് ആരംഭിച്ച നവകേരള സദസ്സ് 36 ദിവസം നീണ്ടുനിന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ടു പുതിയ ബസ് വാങ്ങിയതും വലിയ ചർച്ചയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT