ADGP M R AJITH KUMAR  ഫയൽ
Kerala

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തന കേസിലെ രേഖകൾ തിരുത്തിയെന്ന ആരോപണത്തിൽ എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന. സന്ദര്‍ശക രജിസ്റ്റര്‍, എഡിജിപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പൊലീസ് ക്ലബിലെ രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നവകേരളയാത്രയ്ക്കിടെ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍, എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ വെച്ച്, കേസ് രേഖകള്‍ തിരുത്തിയെന്ന് എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ പരിശോധന നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ എം ആര്‍ അജിത് കുമാര്‍ ആയിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നത്. എഡിജിപിയുടെ ഓഫീസുള്ള രണ്ട് എസ്‌ഐമാരാണ് രേഖകള്‍ പരിശോധിച്ചതെന്നും, പിന്നീട് എഡിജിപിയുടെ ഓഫീസില്‍ നിന്നും തിരുത്തല്‍ വരുത്തിയെന്നുമാണ് മൊഴി ലഭിച്ചിരുന്നത്.

അതിനിടെ, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പിണറായി വിജയന്റെ ഗണ്‍മാന്മാരായ അനില്‍ കല്ലിയൂര്‍, സന്ദീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാണ് ആവശ്യം. പ്രതികള്‍ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

'Rescue operation' during the Nava Kerala Yatra: SIT inspects ADGP's office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടെലഗ്രാം രാജ്യത്തെ പുതിയ ഡാർക്ക് വെബ്ബ്, കുറ്റവാളികളുടെ സുരക്ഷിത താവളം'; കേന്ദ്ര സർക്കാർ

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

ടിനി ടോമിനെതിരെ കേസെടുക്കണം; ക്രിമിനല്‍ ഹർജി ഫയല്‍ ചെയ്ത് അന്‍സിബ

SCROLL FOR NEXT