സ്‌പെഷ്യല്‍ ട്രെയിന്‍ special train ഫയല്‍
Kerala

നവരാത്രി സ്‌പെഷ്യല്‍ ട്രെയിന്‍; ബംഗളൂരുവിലേയ്ക്ക് ഇന്ന് പുറപ്പെടും

എറണാകുളം ജങ്ഷനില്‍ അടുത്ത ദിവസം രാവിലെ 10 മണിക്ക് എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: നവരാത്രി പ്രമാണിച്ച് ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഇന്ന് ( 28-09-2025) ന് വൈകിട്ട് 6.20ന് ന്ന് പുറപ്പെടും. ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് സര്‍വീസ്.

06148 എന്നതാണ് ട്രെയിന്‍ നമ്പര്‍ ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് പുറപ്പെട്ട് എറണാകുളം ജങ്ഷനില്‍ അടുത്ത ദിവസം രാവിലെ 10 മണിക്ക് എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിന് ഞായറാഴ്ചയും ഇതേ ട്രെയിന്‍ ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തുടര്‍ന്ന് സെപ്റ്റംബര്‍ ആറ് തിങ്കളാഴ്ച രാത്രി കേരളത്തിലേക്ക് തിരിക്കും.

ട്രെയിനില്‍ ധാരാളം സീറ്റുകള്‍ വേക്കന്റായാണ് കാണുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Navarathri special train to kerala southern-railway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT