അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ് ചുമതല. ഫണ്ടിങിനായി കേരളത്തിന് റെയില്‍വേയും ആര്‍ബിഐയുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കാമെന്നാണ് നിര്‍ദേശം.എഡിഎം നവീന്‍ ബാബുവിന്റെമരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്..പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുലിന് ഇളവ് അനുവദിച്ചത്. നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു..രണ്ടാം ടെസ്റ്റില്‍ നിര്‍ണായക മാറ്റമായി വാഷിങ്ടന്‍ സുന്ദറിനെ കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ തന്ത്രം ഫലിച്ചു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി താരം കളം വാണപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് 259 റണ്‍സില്‍ അവസാനിച്ചു..എഡിഎം നവീന്‍ ബാബുവിനെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയില്‍. പിപി ദിവ്യയും പരാതിക്കാരനായ സംരംഭകന് പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ജോണ്‍ എസ് റാള്‍ഫ് കോടതിയില്‍ പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates