വി ഡി സതീശന്‍ 
Kerala

നവീന്‍ ബാബുവിന്റെ മരണം; 'സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം,കള്ളപ്പരാതി നല്‍കിയവര്‍ക്കെതിരെയും കള്ള ഒപ്പിട്ടവര്‍ക്കെതിരെയും നടപടിയില്ല'

എഡിഎം നവീന്‍ ബാബുവിനെതിരെ കള്ളപ്പരാതി നല്‍കിയവര്‍ക്കെതിരെയും കള്ള ഒപ്പിട്ടവര്‍ക്കെതിരെയും നടപടിയെടുക്കാത്തതെന്താണെന്നും സതീശന്‍ ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവീന്‍ ബാബുവിനെതിരെ കള്ളപ്പരാതി നല്‍കിയവര്‍ക്കെതിരെയും കള്ള ഒപ്പിട്ടവര്‍ക്കെതിരെയും നടപടിയെടുക്കാത്തതെന്താണെന്നും സതീശന്‍ ചോദിച്ചു.

'നവീന്‍ ബാബുവിന്റെ കേസില്‍ സര്‍ക്കാരും സിപിഎമ്മും ഇരകളോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ്. നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയവരെ കുറിച്ച് ഒരന്വേഷണവും ഇല്ല, അവരെ ചോദ്യം ചെയ്യുന്നില്ല. കള്ളഒപ്പിട്ട് പരാതി കൊടുത്ത ആള്‍ക്കെതിരെ നടപടിയില്ല. പാര്‍ട്ടി സെക്രട്ടറി നവീനിന്റെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പമാണെന്ന് പറയുകയും അദ്ദേഹം സ്വന്തം ഭാര്യയെ കേസിലെ പ്രതി(പിപി ദിവ്യ) ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പറഞ്ഞയക്കുകയും ചെയ്തു. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിതെന്നും സതീശന്‍ ആരോപിച്ചു.

എഡിഎമ്മിന്റെ മരണത്തിന് ശേഷം പ്രതിയെ രക്ഷിക്കുന്നതിന് വേണ്ടി നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. മരണം കൊലപാതകണാണെന്ന് വരെ കുടുംബം സംശയിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കളി അവസാനിപ്പിച്ച് കുടുംബം ആവശ്യപ്പെടുന്നതു പോലെ സിബിഐ അന്വേഷണത്തിന് കോടതിയില്‍ സമ്മതം അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT