മന്ത്രി കെ രാജന്‍/K Rajan File
Kerala

നവീന്‍ ബാബുവിന്റെ മരണം; കലക്ടര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന മൊഴി ശരിവെച്ച് മന്ത്രി കെ രാജന്‍

കണ്ണൂര്‍ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിന്‍ ജില്ലാ കലക്ടര്‍ നല്‍കിയ മൊഴി ശരിവെച്ച് റവന്യൂ മന്ത്രി കെ രാജന്‍. കണ്ണൂര്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ക്കെത്തിയപ്പോഴാണ് ഈ കാര്യത്തില്‍ മന്ത്രി വ്യക്തത വരുത്തിയത്.

പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കലക്ടര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്. മാനന്തേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, കൂത്തു പറമ്പ് നിയോജകമണ്ഡലം പട്ടയമേള എന്നിവയിലായിരുന്നു അത്.

മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീന്‍ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്നേദിവസം തന്നെ മന്ത്രി കെ രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കലക്ടറുടെ മൊഴിയിലുണ്ട്.

എന്നാല്‍ മന്ത്രി ഈക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല. ഇതിന് ശേഷം കണ്ണൂരിലെത്തിയപ്പോള്‍ മന്ത്രി ഈക്കാര്യം ആദ്യമായി ശരിവെക്കുകയായിരുന്നു നേരത്തെ മന്ത്രി ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതില്‍ സി.പി.ഐ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. നവീന്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിയോട് ഈ കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന കാര്യം കലക്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

Naveen Babu's death; Minister K Rajan confirms that the Collector had informed him in advance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT