Naxalite who killed policemen in Jharkhand arrested in Munnar പ്രതീകാത്മക ചിത്രം
Kerala

ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്ന നക്‌സലൈറ്റ് മൂന്നാറില്‍ അറസ്റ്റില്‍; ഒന്നരവര്‍ഷമായി ഒളിവില്‍ കഴിഞ്ഞത് തോട്ടം തൊഴിലാളിയായി

ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്നശേഷം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് എന്‍ഐഎ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്നശേഷം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് എന്‍ഐഎ പിടിയില്‍. അതിഥി തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞ സഹന്‍ ടുടിയാണ് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടിയിലായത്.

2021 ല്‍ ഐഇഡി ബോംബുകള്‍ ഉപയോഗിച്ച് മൂന്ന് പൊലീസുകാരെയാണ് നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയത്. പൊലീസും സിആര്‍പിഎഫും സംയുക്തമായി നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി വനമേഖലയില്‍ അടക്കം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് പിടിയിലായത്. എന്നാല്‍ സഹന്‍ അടക്കം ചില നക്‌സലുകള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ എത്തിയത്. തോട്ടം തൊഴിലാളി എന്ന വ്യാജേന ജോലി ചെയ്ത് വരികയായിരുന്നു. അന്വേഷണത്തിനിടെ സഹന്‍ മൂന്നാറില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഇന്നലെ സഹനെ പിടികൂടുന്നത്. മൂന്നാര്‍ ദേവികുളം പൊലീസിന്റെ സഹായത്തോടെയാണ് സഹനെ പിടികൂടിയത്.

Naxalite who killed policemen in Jharkhand arrested in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT