സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്‍ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു..തമിഴ്നാട് നിയമസഭയിൽ സ്പീക്കർക്കെതിരെ വരാനിരിക്കുന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ ഒരു പ്രത്യേക രീതിയിൽ വോട്ട് ചെയ്യുന്നതിനായി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎയ്ക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഉത്തങ്കരൈ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ഡോ. എൻ. ഇളയരാജ നൽകിയ പരാതിയിലാണ് ചെന്നൈ പൊലീസ് നടപടി സ്വീകരിച്ചത്. .നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് മെഡിക്കല്‍ സയന്‍സ് (NBEMS). ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ പരീക്ഷാ ഫലം വരും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 രാത്രി 11.55 വരെയാണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഓഗസ്റ്റ് പതിനൊന്നിന് പ്രസിദ്ധീകരിക്കും.. കേന്ദ്രസര്‍ക്കാരിന്റെ എഫ്സിആര്‍എ നിയമ ഭേദഗതിക്കെതിരായ ( വിദേശ സംഭാവന നിയന്ത്രണ നിയമം ) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ 111 പേര് പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്തു. ബിജെപി എംഎല്‍എ വി.മുരളീധരന് അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി..മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷന് അപകീർത്തിപ്പെടുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മൂന്ന് വർഷത്തേക്ക് ആയിരുന്നു വിലക്ക്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെസിഎ വിലക്ക് പിൻവലിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates