cc mukundan 
Kerala

സ്ഥാനാര്‍ഥിയായി എത്തിയത് എംഎല്‍എ തന്നെ; 'മതിയായി ഈ എംഎല്‍എ' എന്ന ബോര്‍ഡ് എടുത്തുമാറ്റി ബിജെപി

സീറ്റ് നിഷേധിച്ചതോടെ നാട്ടിക എംഎംല്‍എ സിസി മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയിലെത്തി സ്ഥാനാര്‍ഥിയായതോടെയാണ് ബോര്‍ഡ് തിരിച്ചടിയായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സംസ്ഥാനത്ത് നേതാക്കള്‍ പാര്‍ട്ടി മാറിയത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തലവേദനയാവുകയും ചെയ്തു. അതിനിടെ നാട്ടിക മണ്ഡലത്തില്‍ സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് സാമൂഹിക മാധ്യമങ്ങളില്‍ എല്ലാവരും ട്രോളിയതോടെ എടുത്തുമാറ്റി. 'മതിയായി ഈ എം.എല്‍.എ,. മാറ്റം തുടങ്ങാം. മാറാത്തത് മാറും, ഇനി കേരളം വളരും' എന്നെഴുതിയ ബോര്‍ഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എന്‍ഡിഎ സ്ഥാപിച്ചിരുന്നു.

സീറ്റ് നിഷേധിച്ചതോടെ നാട്ടിക എംഎംല്‍എ സിസി മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയിലെത്തി സ്ഥാനാര്‍ഥിയായതോടെയാണ് ബോര്‍ഡ് തിരിച്ചടിയായത്. നേരത്തേ എംഎല്‍എയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബിജെപി പോസ്റ്റര്‍ പതിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തിരുന്നു.

ബോര്‍ഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം ഇവ നീക്കംചെയ്തു. സിസി മുകുന്ദന്‍ വരവ് പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

NDA's campaign board removed in Nattika

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT