നൂഹ സജീവ് 
Kerala

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല'

നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ നൂഹ സജീവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങള്‍ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു.

'കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ളതാണ് ഞാന്‍ പറയുന്നത്. നഷ്ടപ്പെട്ടത് മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ്.മൂന്ന് കുഞ്ഞുങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം അറിയാം. മക്കളെ സ്‌നേഹത്തോടെ വളര്‍ത്തി വലുതാക്കി അവരുടെ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് വച്ച് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറമാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോള്‍ അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വേദന മനസിലാകുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വാക്കുകള്‍ കൊണ്ട് അവരുടെ ദുഃഖത്തിന് ഒരു കുറവും ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അന്വേഷണം സത്യസന്ധമായി നടക്കട്ടെ'- നൂഹ സജീവ് തുടര്‍ന്നു.

'സത്യമായ വാര്‍ത്ത മാത്രം പുറത്തുവരട്ടെ. സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയാം. എല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യം തോന്നുമെന്നും അറിയാം. ഈ ദുഷ്‌കരമായ അവസ്ഥയില്‍ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കാരണം ഞങ്ങളും സാധാരണ കുടുംബമാണ്. നാലുപേര്‍ അടങ്ങുന്ന കുടുംബമാണ്. എന്റെ കുഞ്ഞിന് നാളെ എന്താകുമെന്ന് ആലോചിച്ചുള്ള വിഷമം, മൂന്ന് ജീവന്‍ പോയ വിഷമം. എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇത്രയും ദിവസം എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങള്‍ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുകയാണ്. ആരുടെയും വേദന കുറച്ചു കാണിക്കാന്‍ ഇല്ല'- നൂഹ സജീവ് പറഞ്ഞു.

Nedumbassery accident: Suhail Sajeev's mother Nuha Sajeev's reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് കാറുകളിലെ ‘ബ്ലാക്ക് ബോക്സ്’? നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഇഡിആർ നിർണായകമാകുന്നത് എങ്ങനെ?

ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

'ഇന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാകും !', ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

തരിശുഭൂമിയിലും പൊന്നുവിളയിക്കാം; വെള്ളരി കൃഷിയിലൂടെ നേടാം ഇരട്ടി ലാഭം

'സഞ്ജു എന്താ ഏകദിന ടീമിൽ ഇല്ലാത്തത്!!!'