പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയുടെ പിണക്കം മാറ്റാൻ സ്വർണമാല വേണം, യുവാവ് മോഷ്ടിക്കാനിറങ്ങി; അറസ്റ്റ്

സ്വർണമാല നൽകി ഭാര്യയെ അനുനയിപ്പിക്കുന്നതിനായാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരുന്നതിനായി മോഷ്ടിക്കാൻ ഇറങ്ങിയ യുവാവ് പിടിയിൽ.  പോത്തുകല്ല് കവളപ്പാറ ഇളമുടിയിൽ പ്രവീൺ (25) ആണ് അറസ്റ്റിലായത്. സ്വർണമാല നൽകി ഭാര്യയെ അനുനയിപ്പിക്കുന്നതിനായാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയത്. 

ഇന്നലെ പുലർച്ചെ നിലമ്പൂർ സബ് ട്രഷറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജ്വല്ലറിയിലാണ് മോഷ്ടിക്കാൻ കയറുകയായിരുന്നു. ഷട്ടറിന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ട്രഷറിയിൽ കാവൽ നിന്നിരുന്ന പൊലീസുകാർ സ്‌റ്റേഷനിൽ വിവരം അറിയിച്ചു. കൂടുതൽ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 

ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി, മങ്കി തൊപ്പി, മാക്‌സി എന്നിവ അടങ്ങിയ സ്‌കൂൾ ബാഗ് പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു.  ഭാര്യ കുട്ടിയോടൊപ്പം ആലപ്പുഴയിലുള്ള വീട്ടിലാണ്. സ്വർണമാലയുമായി ഭാര്യയുടെ അടുത്തേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ 20നും മോഷണ ശ്രമത്തിന് ഇയാളെ പിടികൂടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

5 കോടിയുടെ ഓഹരികൾക്ക് ഉടമകളില്ല; തുടക്കത്തിലെ 150 നിക്ഷേപകർക്കായി സിയാലിന്റെ 'ഫൈനൽ ബോർഡിങ് കോൾ'

'വാ, തല്ലി തീർക്കാം': ശ്രീശാന്ത്; 'സംസാരിച്ചാൽ തീരും': ഹർഭജൻ... 18 കൊല്ലമായി 'തീരാത്ത അടി'!

ഉറക്കമില്ലായ്മക്ക് മരുന്ന് കഴിച്ചിരുന്നു, കോക്പിറ്റിൽ 35 മിനിറ്റോളം ഉറങ്ങി; എയർ ഇന്ത്യ പൈലറ്റിന്റെ വെളിപ്പെടുത്തൽ

ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

ഷു​ഗ‍ർ 600 കടന്നു, എന്താണ്ട് രാം കപൂർ പറഞ്ഞ 'ഡയബറ്റിക് കോമ'?