പ്രതീകാത്മക ചിത്രം 
Kerala

അയൽവാസിയായ ബാലികയെ വർഷങ്ങളോളം പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവുശിക്ഷ 

അയൽവാസിയായ കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; അയൽവാസിയായ ബാലികയെ നാലുവർഷത്തോളം നിരന്തര പീഡനത്തിന് ഇരയാക്കിയ യുവാവിന് 50 വർഷം കഠിനതടവ്. ഇടുക്കി തങ്കമണി സ്വദേശി സോജനെ(33)യാണ് ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതി ശിക്ഷിച്ചത്. അയൽവാസിയായ കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം നിരന്തരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

വിവിധ വകുപ്പുകളിലുള്ള ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ കഠിനതടവ്‌ 20 വർഷമായി ചുരുങ്ങും. കൂടാതെ 1.20 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്കു നൽകാനും ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. 

നാലു വർഷം ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസിനു പിന്നാലെ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ കൗൺസലിങ്ങിലാണു കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്‌. തുടർന്ന് കമ്മിറ്റി നൽകിയ പരാതിയിലാണ് തങ്കമണി പൊലീസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്തത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്‌ പ്രോസിക്യൂട്ടർ എസ്‌.എസ്‌. സനീഷ്‌ ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT