അരിക്കൊമ്പന്‍/ ചിത്രം: എക്‌സ്പ്രസ്‌ 
Kerala

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടരുത്; റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്'; ആശങ്ക അറിയിച്ച് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു

പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അരിക്കാമ്പനെ പറമ്പിക്കുളത്തേക്ക് വിടരുതെന്ന് നെന്മാറ എംഎല്‍എ കെ ബാബു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എംഎല്‍എ കത്ത് നല്‍കി. വ്യാഴാഴ്ച പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം നടത്താനാണ് തീരുമാനം.  പ്രതിഷേധമുയര്‍ന്നാല്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ഇല്ലാത്തതിനാല്‍ മിഷന്‍ അരിക്കൊമ്പന്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിപിഎസ് സാറ്റ്ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് അസാധ്യമാണ്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT