മസ്തിഷ്‌ക ജ്വരം amoebic encephalitis  പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം, വണ്ടൂര്‍ സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

മെഡിക്കല്‍ കോളേജിലെ എട്ടുപേരില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈയിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52), താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയ എന്നിവരാണ് നേരത്തെ മരിച്ചത്.

One more person in the state has contracted amoebic encephalitis, a woman from Vandoor is admitted to Kozhikode Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT