ഡീന്‍ കുര്യാക്കോസ്, മുല്ലപ്പെരിയാര്‍ ഡാം 
Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. നാളെ ( ശനിയാഴ്ച) രാവിലെ 10 മണി മുതലാണ് സമരം നടത്തുന്നത്. 

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം' എന്ന ആവശ്യം മുന്‍നിര്‍ത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യം ഉന്നയിച്ച് നാളെ, ഡിസംബര്‍ 4ന് രാവിലെ 10 മണി മുതല്‍ അഞ്ചാം തീയതി പത്തുമണിവരെ  24 മണിക്കൂര്‍ ഉപവാസം ചെറുതോണിയില്‍ നടത്തുന്നു.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും . സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിക്കും.'- ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു