പ്രതീകാത്മക ചിത്രം 
Kerala

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഡിവിഷൻ; നിർണായക നീക്കവുമായി കേരള പൊലീസ്

ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസിൽ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബർ കേസുകളുടെ മേൽനോട്ടവും ​ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും. 

ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും സംഘത്തിലുണ്ടാകും. 

എല്ലാ സൈബർ കുറ്റകൃത്യങ്ങളും ഇനി മുതൽ ഈ ഡിവിഷനായിരിക്കും അന്വേഷിക്കുക. പുതിയ ഡിവിഷൻ വരുന്നതോടെ സൈബർ സ്റ്റേഷനുകൾ സൈബർ ഡിവിഷനിലേക്ക് മാറ്റും. 

പല രീതിയിലുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പരാതി നൽകിയിട്ടും പലതിലും നടപടികൾ ഉണ്ടാകുന്നില്ല. വിദ​ഗ്ധ ജീവനക്കാരില്ലാത്തതും വെല്ലുവിളിയായിരിക്കെയാണ് നിർണായക തീരുമാനം കേരള പൊലീസ് എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT