new train service പ്രതീകാത്മക ചിത്രം
Kerala

മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; കോഴിക്കോട്- പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ

പാലക്കാട് നിന്നുള്ള സർവീസ് കണ്ണൂർ വരെ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോഴിക്കോട്- പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ ശുപാർശ ദക്ഷിണ റെയിൽവേ തത്വത്തിൽ അം​ഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രത്യേക ട്രെയിൻ എന്ന നിലയിലായിരിക്കും തുടക്കത്തിൽ സർവീസ്.

ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നു ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.05ന് പാലക്കാട്ടെത്തുന്ന രീതിയിലാണ് സമയക്രമം.

പാലക്കാട്ട് നിന്നു ഉച്ചയ്ക്ക് 1.50നു പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. രാത്രി 7.40നു ട്രെയിൻ കണ്ണൂരെത്തും. ഷൊർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്.

ഈ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

The Railways has approved a new train service on the Kozhikode-Palakkad route. Reports say that the Southern Railway has accepted the Palakkad Railway Division's recommendation in principle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT