Kochi Metro service ഫയല്‍
Kerala

പുതുവത്സരാഘോഷം കഴിഞ്ഞ് പെട്ടുപോകില്ല; കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ. പുതുവര്‍ഷത്തലേന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ 1.30 വരെ മെട്രോ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.

കൊച്ചി മെട്രോയ്ക്ക് പുറമേ വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ് സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി റൂട്ടുകളിലെ പതിവ് സര്‍വീസ് ഡിസംബര്‍ 31-ന് രാത്രി 7 മണിക്ക് അവസാനിക്കും. എന്നാല്‍, പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ 4 മണി വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകും. മറ്റ് റൂട്ടുകളിലെ സര്‍വീസുകള്‍ പതിവുപോലെ തുടരും.

ബുധനാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ 4 മണി വരെ വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടില്‍ ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും. ആഘോഷം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എത്തുന്നതിനായി ഹൈക്കോര്‍ട്ട്-എം ജി റോഡ് സര്‍ക്കുലര്‍ സര്‍വീസും ഇതേ സമയത്ത് ലഭ്യമായിരിക്കും.

new year celebration, metro, water, feeder bus services extended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിയെ അറിയില്ല'; മണിയുടെയും സംഘത്തിന്റെയും മൊഴിയില്‍ ദുരൂഹതയെന്ന് എസ്‌ഐടി; ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസ് പ്രതി

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം, ഈ സൂപ്പർ ഫുഡുകൾ

ഹരിയാനയില്‍ വീണ്ടും നടുക്കുന്ന ക്രൂരത; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, യുവതിയെ വാനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, രണ്ടുപേര്‍ പിടിയില്‍

ആയുർവേദ വെൽനെസ്സ് മേഖലകളിൽ ഡിപ്ലോമ കോഴ്സ്; പ്രായപരിധിയില്ല, ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT