പ്രതീകാത്മക ചിത്രം 
Kerala

പുതുവത്സരാഘോഷം, തിരുവനന്തപുരത്ത് ത്രിതല സുരക്ഷാ സംവിധാനം, 80 ചെക്കിങ് പോയന്റുകള്‍; കടുത്ത നിയന്ത്രണം 

പുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോഴിക്കോട്ടും തലസ്ഥാന നഗരിയിലും നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോഴിക്കോട്ടും തലസ്ഥാന നഗരിയിലും നിയന്ത്രണം. തിരുവനന്തപുരം നഗരത്തില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കുക. 

തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ മുതല്‍ കര്‍ശന വാഹന പരിശോധന ഉണ്ടാവും. വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം കരുതണം.  80 സ്ഥലങ്ങളാണ് ചെക്കിങ് പോയന്റുകളായി നിശ്ചയിച്ചിരിക്കുന്നത്. കോവളം ബീച്ചില്‍ സുരക്ഷ ശക്തമാക്കാന്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കും. ഡിജെ പാര്‍ട്ടികളെ നിരീക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്ട് നഗരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും. കോഴിക്കോട് ബീച്ചില്‍ നാളെ വൈകീട്ട് ആറുമണിക്ക് ശേഷം പുതുവത്സരാഘോഷം കഴിയുന്നത് വരെ വാഹനങ്ങള്‍ കടത്തിവിടില്ല. മൂന്ന് മണി മുതല്‍ ആറുമണിവരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT