പ്രതീകാത്മക ചിത്രം 
Kerala

പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ; കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ

തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്ല്യാടി കളത്തിൻ കടവിലാണ് മൃത​ദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് ആദ്യം കണ്ടത്.

പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ ശരീരം. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു ഒരു ദിവസത്തിൽ കൂടുതൽ പഴക്കം സംശയിക്കുന്നു. മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികൾ പ്രദേശത്തുള്ളവരല്ല. പിന്നാലെ ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT