Sathar Panthalur facebook
Kerala

സമസ്തയുടെ പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം, പിന്നില്‍ മുന്‍കാല ചരിത്രം അറിയാത്തവര്‍: സത്താര്‍ പന്തലൂര്‍

''മുന്‍കാല ചരിത്രം അറിയാത്ത ആരെങ്കിലുമായിരിക്കും ഈ വാര്‍ത്ത കൊടുത്തത്. സ്ത്രീകള്‍ പങ്കെടുക്കുന്ന വേദികള്‍ ഉണ്ടാകാറുണ്ട്.''

Author : ആതിര അഗസ്റ്റിന്‍

കാസര്‍കോട്: പൊതുവേദികളില്‍ ആദ്യമായി സ്ത്രീകളെ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത. സമസ്തയുടെ സമ്മേളനങ്ങളുടെ ഭാഗമായി എക്‌സിബിഷന്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായി സ്ത്രീകള്‍ വന്ന് കാണാറുണ്ടെന്നും എസ്‌കെഎസ്എസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു.

ഇതൊരു പുതിയ സംഗതിയല്ല. 1999ലാണ് കുറ്റിപ്പുറത്ത് സമസ്തയുടെ വലിയ സമ്മേളനം നടന്നത്. എസ്‌കെഎസ്എസ്എഫിന്റെ പത്താം വാര്‍ഷിക സമ്മേളനമായിരുന്നു അത്. അന്നിതുപോലെ പത്ത് ദിവസത്തെ സമ്മേളനത്തില്‍ മൂന്ന് ദിവസം സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു മാറ്റിവെച്ചിരുന്നത്. സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളിലും ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സെക്ഷനുകളും ഉണ്ടാകാറുണ്ട്. ഇതൊരു ആദ്യത്തെ സംഭവം പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്ത ശരിയല്ല.

മുന്‍കാല ചരിത്രം അറിയാത്ത ആരെങ്കിലുമായിരിക്കും ഈ വാര്‍ത്ത കൊടുത്തത്. സ്ത്രീകള്‍ പങ്കെടുക്കുന്ന വേദികള്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സെഷനുകള്‍ നടത്താറുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ ഉള്‍പ്പെടുന്ന പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സമസ്തയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും സത്താര്‍ പന്തലൂര്‍ പറഞ്ഞു.

സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലാണ് സ്ത്രീകള്‍ പങ്കെടുത്തത്. ചരിത്രത്തിലാദ്യമായാണ് സമസ്ത സ്ത്രീകളെ ഇത്തരം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന തരത്തിലായിരുന്നു എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നത്. ജനുവരി 31, ഫെബ്രുവരി 1 തിയതികളില്‍ നടന്ന എക്‌സിബിഷനിലാണ് സ്ത്രീകള്‍ പങ്കെടുത്തത്.

ഫെബ്രുവരി 4,5,6,7,8 തിയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുക. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

News that women were included in Samastha's public forums is baseless

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: സതീശൻ മതി; കെപിസിസി വിലക്ക് മറികടന്ന് വീണ്ടും പ്രകടനം

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച; വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്

'നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്‍ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട'; വിഡി സതീശൻ

വേനൽക്കാലത്തും പുകവലി ശീലമുണ്ടോ? സൂര്യാഘാത സാധ്യത കൂടുതൽ

SCROLL FOR NEXT