Custodial Torture 
Kerala

പൊലീസ് കസ്റ്റഡി മർദ്ദനം: യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: പൊലീസിന്റെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി.) സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. മുൻ പാർലമെന്റ് അംഗം വിഎം സുധീരൻ സമർപ്പിച്ച പരാതിയിന്മേലാണ് കമ്മീഷന്റെ ഈ നിർണ്ണായക നടപടി.

സുജിത്ത് കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, നടപടിക്രമങ്ങളുടെ ഭാഗമായി ഇരയായ വ്യക്തിക്ക് 50,000 രൂപ ധനസഹായം നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. വിഷയം വിശദമായി പരിശോധിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട ചെലവുകൾ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലെ '2075-00-800-15-NP(C)' എന്ന അക്കൗണ്ട് ഹെഡിൽ നിന്ന് വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിൽ സന്തോഷമുണ്ടെങ്കിലും, തന്നെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും ചെയ്യുന്നതുവരെ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്ന് സുജിത്ത് വ്യക്തമാക്കി.

The National Human Rights Commission (NHRC) has directed the Kerala government to pay ₹50,000 in compensation to Chowannur Youth Congress mandalam president Sujith V.S., who suffered brutal police custodial torture, following a complaint filed by former MP V.M. Sudheeran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎം ഓഫീസ് പച്ചപ്പെയിന്റ് അടിച്ച് വികൃതമാക്കി; ഷുക്കൂര്‍ വധം ദൗര്‍ഭാഗ്യകരം'; സംഭവം വിവരിച്ച് പി ജയരാജന്‍

ചെന്നൈയില്‍ വന്‍ ലഹരിവേട്ട; 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിന്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

പ്രതിമാസം 9250 രൂപ വരെ പെന്‍ഷന്‍, ഗ്യാരണ്ടീഡ് റിട്ടേണ്‍; മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ നേട്ടങ്ങള്‍ എന്തെല്ലാം?

'ഇത് ഇക്കയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാ, അല്ലാതെ ഇങ്ങനെ ഒന്നും വരാൻ വഴിയില്ല'; റീലിൽ ഒന്നിച്ച് മമ്മൂട്ടിയും ദുൽഖറും, ആഘോഷമാക്കി ആരാധകർ

NTPC-ൽ ജോലി നേടാം; 40 ഒഴിവുകൾ, ശമ്പളം 2.20 ലക്ഷം രൂപ