പ്രതീകാത്മക ചിത്രം 
Kerala

കേരളം ഉള്‍പ്പെടെ 3 സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ. കേസില്‍ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് അമീന്‍, മുഷാബ് അന്‍വര്‍, ഡോ.റഹീസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്.

കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്  പിന്നാലെയാണ് അറസ്റ്റ്. കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെയ്ഡ് നടത്തിയത്.മുഹമ്മദ് അമീന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ പറയുന്നു. 

കേരളത്തില്‍ മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ്  റെയ്ഡുകള്‍ നടന്നത്.  റെയ്ഡില്‍ ലാപ്പ്‌ടോപ്പ്, മൊബൈല്‍ , സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ ഏഴ് പേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT