munnar  file
Kerala

രാത്രികളില്‍ കുളിരേകി തണുപ്പ് വര്‍ധിക്കുന്നു, ഹൈറേഞ്ചില്‍ പുലര്‍ച്ചെ കോടമഞ്ഞ്; വടക്കുകിഴക്കന്‍ കാറ്റ് സജീവം

വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്.

ഉത്തരേന്ത്യയില്‍നിന്നുള്ള തണുത്ത വടക്കുകിഴക്കന്‍ കാറ്റാണ് താപനില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുലാവര്‍ഷം ദുര്‍ബലമായതോടെ ആകാശം തെളിഞ്ഞതും രാത്രിയിലെ തണുപ്പ് വര്‍ധിക്കാന്‍ കാരണമായി. പകല്‍ ഭൂമിയില്‍ ശേഖരിക്കപ്പെടുന്ന ചൂട് രാത്രിയില്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

ഇടുക്കി കുണ്ടള ഡാമില്‍ ശനിയാഴ്ച കുറഞ്ഞ താപനില 7.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂന്നാറില്‍ 9.7 ഡിഗ്രിയും വട്ടവടയില്‍ 10.9 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. കുണ്ടള, മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ പുലര്‍ച്ചെ കോടമഞ്ഞും ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളിലും തണുപ്പ് വര്‍ധിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിലും ഹൈറേഞ്ച് മേഖലകളില്‍ രാത്രികാല തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡിസംബര്‍ പകുതിയോടെ തണുപ്പ് കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്.

അതേസമയം, പകല്‍ സമയത്ത് സംസ്ഥാനത്ത് ചൂടിന് കാര്യമായ കുറവില്ല. പലയിടങ്ങളിലും താപനില 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഴയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 14 വരെ സംസ്ഥാനത്ത് 21 ശതമാനം മഴക്കുറവുണ്ടായി. 404.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 321 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്.

Nights are becoming increasingly chilly; north-easterly winds remain active

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നണിയോഗം ചേരുന്നില്ല, ലീഗിന് മാത്രം പരിഗണന; അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കഴുത്തിൽ കറുത്ത പാടുകൾ, അമിതവിശപ്പ്; പ്രമേഹസാധ്യതയുടെ സൂചനകളാണോ?

ഒന്‍പത് വര്‍ഷം വരെ പ്രീമിയം അടയ്ക്കുന്നതില്‍ ഇളവ്, ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം സമ്പാദ്യവും; അറിയാം എല്‍ഐസി ജീവന്‍ ലാഭ്

IFFK-യിൽ നിരവധി അവസരങ്ങൾ ; മീഡിയ സെൽ, അവതാരകർ, സോഷ്യൽ മീഡിയ ടീം ഒഴിവുകൾ