sabarimala ഫയൽ
Kerala

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2018-19 മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി.

ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വലിയ തുക പ്രതികള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.

Nilakkal Annadanam case; ED temporarily seizes assets of former administrative officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം

ചായ കൂടുതൽ ഹെൽത്തി ആക്കാം

ആധാര്‍ വാട്‌സ്ആപ്പിലും; നിമിഷങ്ങള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടത് ഇത്രമാത്രം

വേനൽക്കാലത്ത് ഇവ കൃഷി ചെയ്താൽ ഗുണം ഇരട്ടി

'സിനിമയിൽ വന്ന് പ്രശസ്തനായാൽ അതാണ് സക്സസ് എന്ന് കരുതി, പക്ഷേ അതല്ല'; വിജയത്തെക്കുറിച്ച് നിവിൻ പോളി

SCROLL FOR NEXT