ആര്യാടന്‍ ഷൗക്കത്ത് 
Kerala

ഒരിഞ്ച് പോലും വിട്ടുനല്‍കാത്ത വിജയം; 19 റൗണ്ട് വോട്ട് എണ്ണലിലെ കണക്കുകള്‍ ഇങ്ങനെ..

19 റൗണ്ട് വോട്ടെണ്ണലില്‍ രണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മുന്നേറിയത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒരു പതിറ്റാണ്ടിന് മുന്‍പ് നഷ്ടപ്പെട്ടുപോയ  നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചത് തികച്ചും ആധികാരികമായി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒരു മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫിനെക്കാള്‍ മുന്നിലെത്താന്‍ യുഡിഎഫിനായി. 19 റൗണ്ട് വോട്ടെണ്ണലില്‍ രണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മുന്നേറിയത്. തപാല്‍ വോട്ടിലും ആര്യാടന്‍ ഷൗക്കത്ത് തന്നെയാണ് മുന്നില്‍. ഷൗക്കത്തിന് 650 തപാല്‍ വോട്ട് കിട്ടിയപ്പോള്‍ എം സ്വരാജിന് ലഭിച്ചത് 501. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 86, അന്‍വറിന് 70, നോട്ടയ്ക്ക് മൂന്ന് തപാല്‍ വോട്ടും ലഭിച്ചു.

വഴിക്കടവ് പഞ്ചായത്ത് ഉള്‍പ്പെടുന്നതായിരുന്നു ആദ്യനാലു റൗണ്ടുകള്‍. ഒന്നാം റൗണ്ട് വോട്ടെണ്ണിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് 3614 വോട്ടും എം സ്വരാജിന് 3195 വോട്ടും ലഭിച്ചു. അന്‍വറിന് 1588 വോട്ടു കിട്ടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 400 വോട്ട് മാത്രമാണ്. രണ്ടാം റൗണ്ടില്‍ ഷൗക്കത്തിന് 4069, എം സ്വരാജ് 3249, പിവി അന്‍വര്‍ 1278, മോഹന്‍ ജോര്‍ജ് 717 വോട്ട് നേടി. മൂന്നാം റൗണ്ടില്‍ യുഡിഎഫിന് 3427 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 3217, അന്‍വറിന് 2866, മോഹന്‍ ജോര്‍ജിന് 347.

നാലാം റൗണ്ടില്‍ വഴിക്കടവും മൂത്തേടം പഞ്ചായത്തും ഉള്‍പ്പെടുന്നു. 4225 വോട്ട് ഇവിടെ ഷൗക്കത്തിന് ലഭിച്ചപ്പോള്‍ സ്വരാജിന് ലഭിച്ചത് 3388 വോട്ടാണ്. 1420 വോട്ട് അന്‍വറിനും 438 വോട്ട് ബിജെപി സ്ഥാനാര്‍ഥിക്കും ലഭിച്ചു. അഞ്ചാം റൗണ്ടിലും മുത്തേടം പഞ്ചായത്തായിരുന്നു. വ്യക്തമായ മേല്‍ക്കൈ ആണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. 4906 വോട്ട് ഷൗക്കത്ത്, 3304 സ്വരാജ്, 1221 അന്‍വര്‍ 403 മോഹന്‍ ജോര്‍ജ് എന്നിങ്ങനെയാണ്.

എടക്കര പഞ്ചായത്ത് ഉള്‍പ്പെടുന്നതാണ് ആറും എഴും റൗണ്ട്. ഏഴാം റൗണ്ടില്‍ സ്വരാജിന്റെ വീട് ഉള്‍പ്പെടുന്ന പോത്തുകല്‍ പഞ്ചായത്തും ഉള്‍പ്പെടുന്നു. ആറാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 3986, സ്വരാജ് 3123, അന്‍വര്‍ 1123 എന്‍ഡിഎ 481 വോട്ട് ലഭിച്ചു. ഏഴാം റൗണ്ടില്‍ യുഡിഎഫ് 3164, എല്‍ഡിഎഫ് 3195, അന്‍വര്‍ 1588, എന്‍ഡിഎ 400 എന്നിങ്ങനെയാണ് കണക്കുകള്‍. പോത്തുകല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന എട്ട്, ഒന്‍പത് റൗണ്ടുകളില്‍ ഷൗക്കത്ത് 4082, 3407, സ്വരാജ് 3550, 3614, പിവി അന്‍വര്‍ 790, 716, മോഹന്‍ ജോര്‍ജ് 253, 589 വോട്ട് നേടി.

പത്തു മുതല്‍ പന്ത്രണ്ട് വരെയുള്ള റൗണ്ടുകളില്‍ എണ്ണിയത് ചുങ്കത്തറ പഞ്ചായത്ത് ആണ്. റൗണ്ട് പത്തില്‍ യുഡിഎഫ് 4321, എല്‍ഡിഎഫ് 3367, അന്‍വര്‍ 1111. മോഹന്‍ ജോര്‍ജ് 423, റൗണ്ട് 11ല്‍ ആര്യാടന്‍ ഷൗക്കത്ത് 4316, എം സ്വരാജാ 3787, അന്‍വര്‍ 1232, മോഹന്‍ ജോര്‍ജ് 560, റൗണ്ട് പന്ത്രണ്ടില്‍ ചുങ്കത്തറയെ കൂടാതെ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്നു. ഇവിടെ യുഡിഎഫ് 4142, സ്വരാജ് 3486, അന്‍വര്‍ 795 മോഹന്‍ ജോര്‍ജ് 397 വോട്ട് നേടി.

പതിമൂന്ന്, പതിനാല്, റൗണ്ടുകളില്‍ നിലമ്പൂരും പതിനഞ്ചില്‍ നിലമ്പൂരും കരുളായി പഞ്ചായത്തും ഉള്‍പ്പെടുന്നു. 13ാം റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്ത് 4209, സ്വരാജ് 3403, അന്‍വര്‍ 615, മോഹന്‍ ജോര്‍ജ് 513, റൗണ്ട് 14ല്‍ ആര്യാടന്‍ ഷൗക്കത്ത് 5179, സ്വരാജ് 3617, അന്‍വര്‍ 735, മോഹന്‍ ജോര്‍ജ് 438, റൗണ്ട് പതിനഞ്ചില്‍ യുഡിഎഫ് 4077, എല്‍ഡിഎഫ് 3394, പിവി അന്‍വര്‍ 739, എന്‍ഡിഎ 373 എന്നിങ്ങനെയാണ് വോട്ടിന്റെ കണക്കുകള്‍.

കരുളായി പഞ്ചായത്ത് ഉള്‍പ്പെടുന്നതാണ് പതിനാറ്, പതിനേഴ് റൗണ്ടുകള്‍. പതിനാറാം റൗണ്ടില്‍ 4003 വോട്ട് സ്വരാജിന് ലഭിച്ചപ്പോള്‍ 3767 വോട്ടാണ് ഷൗക്കത്തിന് ലഭിച്ചത്. അന്‍വറിന് 1235, മോഹന്‍ ജോര്‍ജിന് 230 വോട്ട് ലഭിച്ചു. പതിനേഴാം റൗണ്ടില്‍ കരുളായി പഞ്ചായത്തിനൊപ്പം അമരമ്പലവും ഉള്‍പ്പെടുന്നു. ആര്യാടന്‍ ഷൗക്കത്ത് 4011, സ്വരാജ് 3741, പിവി അന്‍വര്‍ 1588, ബിജെപി 400 എന്നിങ്ങനെയാണ്.

അമരമ്പലം പഞ്ചായത്ത് ഉള്‍പ്പെടുന്നതാണ് 18, 19 റൗണ്ടുകള്‍. അമരമ്പലത്തിലെ പതിനെട്ടാം റൗണ്ടില്‍ സ്വരാജിനാണ് മുന്നേറ്റം. സ്വരാജ് 4128, 2830, ഷൗക്കത്ത് 3902, 3232, പിവി അന്‍വര്‍ 947, 867, മോഹന്‍ ജോര്‍ജ് 640, 321 എന്നിങ്ങനെയാണ് കണക്കുകള്‍. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ പരാജയപ്പടുത്തിയാണ് കോണ്‍ഗ്രസിന്റെ അഭിമാനക്കോട്ട തിരിച്ചുപിടിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് 69,932 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 59,140 വോട്ടും അന്‍വറിന് 17,873 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 7593 വോട്ടും ലഭിച്ചു. യുഡിഎഫ് 44.17, എല്‍ഡിഎഫ് 37.88, അന്‍വര്‍ 11.23, എന്‍ഡിഎ 4.91 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

Nilambur By-election Results: Live Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

SCROLL FOR NEXT