arrest  
Kerala

പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍

പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ, പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ, പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസലിനെയാണ് (40) തളിപ്പറമ്പ എസ്‌ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

പൊലീസിനെ അക്രമിച്ചതടക്കം ഒന്‍പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങി നടക്കുകയായിരുന്നു. അതിനിടെ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് വിദേശത്തേക്ക് കടന്ന ഫൈസല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്.

വെള്ളിയാഴ്ച്ച വൈകുന്നേരം കുറ്റേരിയില്‍ വെച്ച് കാര്‍ തടഞ്ഞാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.എസ്‌ഐ ടിഎസ് ഷര്‍ഫുദീന്‍, സിപിഒ സി പ്രജീഷ് എന്നിവരും അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Nine cases including assault on police; Police surround car, arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും വീണ്ടും നേര്‍ക്കുനേര്‍ ?; പുതിയ ഡാം അനുവദിക്കില്ലെന്ന വിജയ് സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

'ഫ്രണ്ട്‌സ്' സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു; സിറ്റ് കോമുകളുടെ 'സീന്‍ മാറ്റിയ' ഇതിഹാസം

ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി നേരിട്ട് മത്സരിക്കും, ഇനി കോളുകള്‍ക്കിടയിലും എഐ അസിസ്റ്റന്റ്