നിപ  എക്സ്പ്രസ് ചിത്രം
Kerala

നിപയില്‍ ആശ്വാസം; പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്

നാലുപേര്‍ ഐസൊലേഷനില്‍ തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 208 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്. നാലുപേര്‍ ഐസൊലേഷനില്‍ തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 208 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

ആരോഗ്യ പ്രവര്‍ത്തകര്‍ 2921 ഗൃഹസന്ദര്‍ശനം നടത്തിയതായും 171 പേര്‍ക്ക് മാനസികാരോഗ്യ വിഭാഗം കൗണ്‍സിലിങ് നല്‍കിയയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര (7), കരിമ്പുഴ (3) പഞ്ചായത്തുകളില്‍ പിക്കറ്റ് പോയിന്റുകള്‍ സ്ഥാപിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റമില്ല. ധതച്ചനാട്ടുകര പഞ്ചായത്ത് - വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് - 8 (പാലോട്), വാര്‍ഡ് - 9 (പാറമ്മല്‍), വാര്‍ഡ് 11 (ചാമപറമ്പ്) & കരിമ്പുഴ പഞ്ചായത്ത് - വാര്‍ഡ് 17 (ആറ്റശ്ശേരി),വാര്‍ഡ് - 18 ( ചോളക്കുറിശ്ശി )

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

പൊതു നിര്‍ദ്ദേശങ്ങള്‍:

കണ്ടെയ്‌മെന്റ് സോണിലുള്ളവര്‍ അനാവശ്യമായി കൂട്ടം കൂടരുത്.

N95 മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.

ഐസൊലേഷന്‍ / ക്വാറന്റൈന്‍ - ല്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും ച95 മാസ്‌ക് ധരിക്കേണ്ടതാണ്.

കൃത്യമായും ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.

ശുചിമുറിയുള്ള റൂമില്‍ തന്നെ ക്വാറന്റൈനില്‍ ഇരിക്കുക.

ആരുമായും സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്‌ക് എപ്പോഴും ധരിക്കേണ്ടതാണ്.

കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്.

പനി, ചുമ, തലവേദന, ശ്വാസ തടസ്സം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖാന്തിരം അറിയിക്കുകയോ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് 0491 - 2504002 വിളിക്കുകയോ ചെയ്യണം.

സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Nine people in the contact list of a confirmed Nipah patient in Palakkad test negative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT