എക്സ്പ്രസ് ഫയല്‍ ചിത്രം 
Kerala

നിപ: പാലക്കാട്ടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കൂട്ടം കൂടാന്‍ പാടില്ല, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം

2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നിപ ജാഗ്രതയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയു മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. ജാഗ്രതയെ മുന്‍നിര്‍ത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ പൊതുയിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്. കൂടാതെ നിലവില്‍ ക്വാറന്റീനില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റീനില്‍ തുടരേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

കുമരംപുത്തൂര്‍ ചെങ്ങലീരി സ്വദേശി നിപ ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ പിതാവായിരുന്നു നിപ ബാധിച്ചു മരിച്ചത്.

Nipah: Restrictions lifted in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT