Nivetha Thomas  
Kerala

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി നടി നിവേദ തോമസ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് നടിയുടെ പ്രതികരണം. ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. ഇത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കുന്നു.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച തന്റെ ചില ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത്തരം നടപടിപകള്‍ നിയമവിരുദ്ധവും സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഡിജിറ്റല്‍ ആള്‍മാറാട്ടവുമാണ്. ഇത് നിര്‍മിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങള്‍ ഒഴിവാക്കണം.

ഇത്തരം പ്രവൃത്തികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു. തന്നെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുകയോ അവയോട് പ്രതികരിക്കുരയോ ചെയ്യരുത്. ഇത്തരം ഇടപെടലുകള്‍ വ്യക്തിത്വത്തിന് മേലുള്ള കടന്നുകയറ്റമായി കണക്കാക്കി നിയമപരമായ നടപടികളിലേക്കു കടക്കും എന്നാണ് നിവേദ തോമസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ ഉള്ളടക്കം.

Actress Nivetha Thomas has complained that photos shared on social media are being misused using AI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT