വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനത്തില്‍ നിന്ന്‌ 
Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ല;  ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോള്‍ത്തന്നെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരുവിഭാഗം പരസ്യമായി രംഗത്തുവന്നിരുന്നു. യുഡിഎഫിന്റെ വെല്‍ഫെയര്‍  പാര്‍ട്ടി ബന്ധത്തിന് എതിരെ എല്‍ഡിഎഫും  വലിയ പ്രചാരണം നടത്തിയിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT