മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം 
Kerala

ശശീന്ദ്രനെതിരെ കേസെടുക്കില്ല ; ക്രിമിനല്‍ കുറ്റം ഇല്ലെന്ന് നിയമോപദേശം

പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയാല്‍ മാത്രം കേസിന് സാധ്യതയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പീഡനക്കേസ് ഒതുക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി ശശീന്ദ്രനെതിരെ കേസ് എടുത്തേക്കില്ല. ക്രിമിനല്‍ കുറ്റം കണ്ടെത്താനാവാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. കേസ് പിന്‍വലിക്കാന്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയാല്‍ മാത്രം കേസിന് സാധ്യതയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പീഡനക്കേസ് ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിലാണ് കേസെടുക്കാന്‍ കഴിയുമോ എന്നാണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം പൊലീസ് നിയമോപദേശം തേടിയത്. 

പരാതിക്കാരിയുടെ മൊഴിയും കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും എ കെ ശശീന്ദ്രനുമായി നേരിട്ടു ബന്ധപ്പെടുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ നല്‍കിയ പരാതിയാണെന്നതും, ഫോണ്‍ സംഭാഷണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റി കണ്ടെത്താനാകുന്നില്ല എന്നുമാണ് വിലയിരുത്തല്‍. 

യൂത്ത് ലീഗ് നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് നല്‍കിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലീസായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍