മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ  സഭ ടിവി
Kerala

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതില്‍ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ജനസംഖ്യാ കണക്കെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് മുല്‌സിം ലീഗിലെ ഡോ. എംകെ മുനീറാണ് ആവശ്യമുന്നയിച്ചത്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് വിഷയം മുന്നോട്ടുവെച്ചത്. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കേണ്ടെന്നും എംകെ മുനീര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും