VD Satheesan  സ്ക്രീൻഷോട്ട്
Kerala

പുനര്‍ജനി: വി ഡി സതീശനെതിരെ തെളിവില്ല, അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും സെപ്റ്റംബറില്‍ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ശുപാര്‍ശ ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുന്‍പ്, 2025 സെപ്റ്റംബര്‍ 19ന് പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. വിജിലന്‍സ് ഡിഐജി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സെപ്റ്റംബറില്‍ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സതീശന്‍ കുറ്റക്കാരനാണോയെന്നും ഫണ്ട് കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ഒരു വര്‍ഷം മുന്‍പുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിദേശ നാണയ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്. അതിന് നല്ലത് സിബിഐയാണ് എന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശയില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്നുള്ള വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വി ഡി സതീശനെതിരെ തെളിവില്ലെന്നും അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള മറ്റൊരു റിപ്പോര്‍ട്ട് വന്നത്.

No evidence against VD Satheesan, no money has been deposited into the account; Vigilance report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

'കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചത്'; പ്രശംസിച്ച് നീതി ആയോഗ് റിപ്പോര്‍ട്ട്

അമ്മത്തൊട്ടിലിലെത്തിയ ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം; മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് വിദേശീയര്‍ ദത്തെടുത്ത് 23 കുട്ടികളെ

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

SCROLL FOR NEXT