കെ സി വേണു​ഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്കൊപ്പം സണ്ണി ജോസഫ് ( sunny joseph)  ഫയൽ
Kerala

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോ?; മനസു തുറന്ന് സണ്ണി ജോസഫ്-വിഡിയോ

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഗ്യാരണ്ടി പറയാന്‍ പറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഗ്യാരണ്ടി പറയാന്‍ പറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അദ്ദേഹം മുഖ്യമന്ത്രിയാകാം, മുഖ്യമന്ത്രിയാവാതിരിക്കാം. ഇതെല്ലാം പാര്‍ട്ടി തീരുമാനത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുമ്പോഴും ഹൈക്കമാന്‍ഡ് വന്ന് അഭിപ്രായം ചോദിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃസമ്പന്നമായ പാര്‍ട്ടിയാണ്. ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം അന്ന് രമേശ് ചെന്നിത്തലയും മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം രമേശ് ചെന്നിത്തലയും വി ഡി സതീശനും മത്സരിച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് അന്നത്തെ എംഎല്‍എമാരുടെ അഭിപ്രായം തേടും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ആണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുക. കോണ്‍ഗ്രസ് നേതൃസമ്പന്നമായ പാര്‍ട്ടിയാണ്. ഒന്നിലേറെ മുഖങ്ങള്‍ ഉണ്ട്. ടീം വര്‍ക്കാണ് മുതല്‍ക്കൂട്ട്. കരുത്തന്മാരായ നേതാക്കള്‍ ഉണ്ട്. അതില്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരും ഉണ്ട്. അതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വി ഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തെ നിയമസഭയിലും പുറത്തും നയിക്കാനുള്ള കരുത്ത് പ്രതിപക്ഷ നേതാവിന് ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപത്യ മനോഭാവമുള്ള ആളാണ്. സതീശന്‍ എത്രയോ നല്ല കേള്‍വിക്കാരനാണ്. എത്രയോ വഴങ്ങി തരുന്ന ആളാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഗ്യാരണ്ടി പറയാന്‍ പറ്റില്ല. അദ്ദേഹം മുഖ്യമന്ത്രിയാകാം, മുഖ്യമന്ത്രിയാവാതിരിക്കാം. ഇതെല്ലാം പാര്‍ട്ടി തീരുമാനത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ അധികാരം പ്രയോഗിക്കുന്ന കെപിസിസി പ്രസിഡന്റ് ആയിരിക്കില്ല. സഹകരണം തേടുന്ന കെപിസിസി പ്രസിഡന്റ് ആയിരിക്കും. ശശി തരൂര്‍ ദേശീയ നേതാവാണ്. ഇന്റര്‍നാഷണല്‍ ഫിഗര്‍ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം വര്‍ക്കിങ് കമ്മിറ്റിയിലുണ്ട്. രമേശ് ചെന്നിത്തല പോലും വര്‍ക്കിങ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. നിരവധി പാര്‍ലമെന്ററി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആണ് അദ്ദേഹം. കേന്ദ്രമന്ത്രിയായിട്ടുണ്ട്. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാംപെയ്‌നര്‍ ലിസ്റ്റില്‍ അദ്ദേഹവും ഉണ്ടായിരുന്നു. തിരക്ക് കാരണമാണ് അദ്ദേഹത്തിന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു'- സണ്ണി ജോസഫ് പറഞ്ഞു.

'കോണ്‍ഗ്രസിന്റെ ഒരു നേതാവും ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലോ സമീപകാലത്തോ തെറ്റായ ഒരു ഭാഷയിലും തെറ്റായ ഒരു ശൈലിയിലും ആരോടും പെരുമാറിയിട്ടില്ല. പാരിതോഷികം തരാം എന്ന് ഒരു യുവനേതാവ് പറഞ്ഞത് അന്നേരത്തെ സാഹചര്യത്തിലാണ്. ചില കാര്യങ്ങളില്‍ സിപിഎം നേതാക്കളെ അനുകരിക്കുന്ന ശൈലി ഉണ്ടെങ്കില്‍ തിരുത്തണം. എല്ലാവരും അത്രയും പുണ്യാളന്മാരാണ് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. അവരൊക്കെ സിപിഎം നേതാക്കളില്‍ നിന്നൊക്കെ പഠിക്കുകയാണ്'- സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

No guarantee Leader of Opposition will become CM face: sunny joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT