Chief Minister v d satheesan 
Kerala

'ഒരു കാരണവശാലും കൊടുക്കില്ല'; ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധിയില്ല

പ്രാദേശിക അവധി അനുവദിക്കാത്തതില്‍ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് ഇന്ന് പ്രാദേശിക അവധി ഇല്ല. നേരത്തെ ഇക്കാര്യം കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി, പിന്നാലെ ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറയുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

അതേസമയം, പ്രാദേശിക അവധി അനുവദിക്കാത്തതില്‍ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു. അവധി ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അനുമതി കിട്ടാത്തതില്‍ ജനപ്രതിനിധി എന്ന നിലയില്‍ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്. ചെമ്പകശ്ശേരി പള്ളിയില്‍ നിന്ന് ആചാരപ്രകാരം കയറും കൊടിയും ഏറ്റുവാങ്ങി നടത്തുന്ന നാനൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള വള്ളംകളിയാണിത്. ഇതിന്റെ ചരിത്രം പഠിച്ചാല്‍ കുട്ടനാടിന് മാത്രമല്ല, കേരളത്തിന് മൊത്തം അവധി നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ശക്തമായി ആവശ്യപ്പെടും. ഈ വര്‍ഷം അവധി ലഭിച്ചില്ലെങ്കിലും വള്ളംകളിയെക്കുറിച്ച് സംസ്ഥാനം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ഇതിലും ശക്തമായി കുട്ടനാട്ടുകാര്‍ക്കായി പ്രാദേശിക അവധി ആവശ്യപ്പെടുമെന്നും അത് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വള്ളംകളിക്ക് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങളിലും തര്‍ക്കങ്ങളിലും തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ട്. ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സങ്കടകരമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷന്‍ അവതരിപ്പിച്ച കുട്ടനാട് എംഎല്‍എ റെജി ചെറിയാനു നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നല്‍കിയ മറുപടി വിവാദമായിരുന്നു.'പരിശോധിച്ചു തീരുമാനിക്കാ'മെന്നു സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.

No local holiday for Champakulam boat race after CM Satheesan's open-mic remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന്റെ 'സുവിശേഷങ്ങള്‍', യുഡിഎഫിനെ ഉയിര്‍പ്പിച്ച അത്ഭുതപ്രവൃത്തി; 'ആദം നീ എവിടെയാകുന്നു'

കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം

'ലോകകപ്പില്‍ കുതിപ്പ്'; കാബോ വെര്‍ദെ ക്യാപ്റ്റന്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതി; അന്വേഷണം

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 680 രൂപ കുറഞ്ഞു

തേക്കിന്‍കാട് മൈതാനിയും സ്വരാജ് ഗ്രൗണ്ടും ദീപപ്രഭയില്‍; റീല്‍സിനും ഫോട്ടോയ്ക്കും തിരക്കടിച്ച് ജനം