ചെറിയ ശ്വാസകോശങ്ങൾ, വലിയ അപകടസാധ്യതകൾ: കുട്ടികളിലെ പനി എപ്പോൾ ന്യുമോണിയയായി മാറിയേക്കാം?

കുട്ടികളിലെ ശ്വാസകോശ സംവിധാനം പൂർണ്ണ വളർച്ചയെത്താത്തതും പ്രതിരോധശേഷി കുറവായതും അപകടസാധ്യത ഇരട്ടിയാക്കുന്നു. അതിനാൽ, 'സാധാരണ പനിയല്ലേ' എന്ന് കരുതി തള്ളിക്കളയുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം.
World Pneumonia Day
World Pneumonia Day 2026 Warning Signs Parents Should Never Ignore in Children.ai image
Edited By:
Updated on: 
2 min read

നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുമ്പോൾ, കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ഈ രോഗാവസ്ഥയെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണ്.

തണുപ്പുകാലത്ത് അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാന സമയത്ത് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ജലദോഷവും പനിയും എപ്പോഴാണ് ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയായി മാറുക എന്ന് തിരിച്ചറിയാൻ പലപ്പോഴും വൈകാറുണ്ട്.

കുട്ടികളിലെ ശ്വാസകോശ സംവിധാനം പൂർണ്ണ വളർച്ചയെത്താത്തതും പ്രതിരോധശേഷി കുറവായതും അപകടസാധ്യത ഇരട്ടിയാക്കുന്നു. അതിനാൽ, 'സാധാരണ പനിയല്ലേ' എന്ന് കരുതി തള്ളിക്കളയുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം.

World Pneumonia Day
'യുവത്വത്തിന് മേൽ വീഴുന്ന അർബുദത്തിന്റെ നിഴൽ': ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുമ്പോൾ യുവതലമുറ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ വഴികളും

എന്താണ് ന്യുമോണിയ?

ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് തുടങ്ങിയ അണുക്കൾ മൂലം ശ്വാസകോശത്തിലുണ്ടാകുന്ന രൂക്ഷമായ അണുബാധയാണ് ന്യുമോണിയ. ഈ അണുബാധ മൂലം ശ്വാസകോശത്തിലെ വായു അറകളിൽ നീർക്കെട്ടും സ്രവങ്ങളും/പഴുപ്പും നിറയുകയും ഓക്സിജൻ രക്തത്തിലേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. ലോകമെമ്പാടും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ പകർച്ചവ്യാധികളിലൊന്നാണ് ന്യുമോണിയ എന്ന് യുണിസെഫ് വ്യക്തമാക്കുന്നു.

World Pneumonia Day
ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...

സാധാരണ പനിയും ന്യുമോണിയയും: ലക്ഷണങ്ങൾ തിരിച്ചറിയാം

സാധാരണ ജലദോഷവും പനിയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ശമിക്കാറുണ്ടെങ്കിലും, അണുബാധ ശ്വാസകോശത്തിലേക്ക് പടരുമ്പോൾ ലക്ഷണങ്ങൾ മാറുന്നു. കുട്ടികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം

World Pneumonia Day
സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
  • വളരെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം (ടാകിപ്നിയ).

  • ശ്വാസമെടുക്കുമ്പോൾ നെഞ്ചിൻകൂട് ഉള്ളിലേക്ക് വലിയുക അല്ലെങ്കിൽ അടിവയർ മാത്രം ഉയർന്നു താഴുക.

  • മൂക്കിലൂടെ ശ്വാസമെടുക്കുമ്പോൾ മൂക്കുകളകൾ വിടരുന്നത് (നേസൽ ഫ്‌ളൈറിങ്).

  • തുടർച്ചയായ പനിയും വിട്ടുമാറാത്ത ചുമയും.

  • മടുപ്പ്, പാലുകുടിക്കാനോ ആഹാരം കഴിക്കാനോ ഉള്ള വിമുഖത.

  • കടുത്ത ക്ഷീണം, അലസത അല്ലെങ്കിൽ കുഞ്ഞിന്റെ ശരീരം അയഞ്ഞുപോകുന്നത്.

  • ചുണ്ടുകളിലോ വിരലുകളിലോ നീലകലർന്ന നിറം കാണപ്പെടുക (സൈനോസിസ് - ഓക്സിജന്റെ കുറവ് മൂലം).

ചെറിയ കുട്ടികളിൽ എപ്പോഴും ചുമയോ ശബ്ദത്തോടുകൂടിയ ശ്വാസോച്ഛ്വാസമോ കാണണമെന്നില്ല; പകരം വേഗത്തിലുള്ള ശ്വാസമെടുപ്പ് മാത്രമായും ന്യുമോണിയ പ്രത്യക്ഷപ്പെടാം.

World Pneumonia Day
ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

പ്രധാന കാരണങ്ങളും അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളും

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ പോലെയുള്ള ബാക്ടീരിയകളും ആർ.എസ്.വി, ഇൻഫ്ലുവൻസ തുടങ്ങിയ വൈറസുകളുമാണ് കുട്ടികളിൽ ന്യുമോണിയ ഉണ്ടാക്കുന്ന പ്രധാന വില്ലന്മാർ.

പ്രായം: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും നവജാതശിശുക്കളുടെയും ശ്വാസകോശം വളർച്ചയുടെ ഘട്ടത്തിലായതിനാൽ രോഗബാധ പെട്ടെന്ന് ഗുരുതരമാകാം.
പ്രതിരോധകുത്തിവെപ്പുകളുടെ കുറവ്: കൃത്യസമയത്ത് വാക്സിനുകൾ എടുക്കാത്ത കുട്ടികളിൽ രോഗസാധ്യത കൂടുതലാണ്.

പോഷകാഹാരക്കുറവ്: പോഷകാഹാരക്കുറവുള്ള കുട്ടികളിൽ പ്രതിരോധശേഷി കുറവായതിനാൽ അണുബാധകൾ വേഗത്തിൽ ബാധിക്കുന്നു.

വായു മലിനീകരണം: വീട്ടിനുള്ളിലെ പുക, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

World Pneumonia Day
കുട്ടികളിൽ ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യകത തിരിച്ചറിയാം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...

രോഗനിർണ്ണയവും ചികിത്സയും

കൃത്യമായ മുൻകരുതലുകളിലൂടെയും സമയബന്ധിതമായ പരിചരണത്തിലൂടെയും ന്യുമോണിയ പൂർണ്ണമായും തടയാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും:

1. വാക്സിനേഷൻ: പി.സി.വി (ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ), എച്ച്.ഐ.ബി, ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്ത് നൽകുക.
2. മുലയൂട്ടൽ: ജനനം മുതൽ ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് പൂർണ്ണമായും മുലപ്പാൽ മാത്രം നൽകുന്നത് ശക്തമായ പ്രതിരോധശേഷി നൽകും.
3. ശുചിത്വം: കൈകൾ സോപ്പിട്ട് കഴുകുന്ന ശീലം വളർത്തുക. രോഗബാധയുള്ളവരുമായി കുട്ടികൾ ഇടപഴകുന്നത് ഒഴിവാക്കുക.
4. സുരക്ഷിതമായ അന്തരീക്ഷം: കുട്ടികൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ പുകയോ വായുമലിനീകരണമോ ഒഴിവാക്കാം.
5. കൃത്യമായ ചികിത്സ: ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകളും ഓക്സിജൻ അളവ് കുറവാണെങ്കിൽ ഓക്സിജൻ തെറാപ്പിയും നൽകേണ്ടിവരും.

World Pneumonia Day
മൈഗ്രേൻ ജനിതകമായി പകരുന്ന രോഗമാണോ ?

കാലാവസ്ഥ മാറുമ്പോഴുണ്ടാകുന്ന പനിയെ കേവലം ഒരു പനി മാത്രമായി കണ്ട് അവഗണിക്കുന്നത് അപകടമാണ്. കുഞ്ഞുങ്ങളുടെ ചെറിയ ശ്വാസകോശങ്ങൾക്ക് വലിയ രോഗബാധകളെ ചെറുക്കാനുള്ള ശേഷി കുറവാണ്.

കുട്ടികളിലെ ശ്വാസമെടുപ്പിലെ വ്യത്യാസങ്ങളും മറ്റ് അസ്വാഭാവിക ലക്ഷണങ്ങളും മാതാപിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും, സംശയം തോന്നുന്നപക്ഷം ഉടൻ തന്നെ ഒരു പീഡിയാട്രീഷ്യന്റ സേവനം തേടുകയും വേണം. ഓർക്കുക, കൃത്യസമയത്തുള്ള മുൻകരുതലും ചികിത്സയുമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിനും ജീവനും സംരക്ഷണം നൽകുന്നത്.

World Pneumonia Day
കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്
Dr. Ranjit Baby Joseph
Dr. Ranjit Baby Joseph

ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയിലെ പീഡിയാട്രിക്സ് ആൻഡ് അലർജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റാണ് ഡോ. രഞ്ജിത് ബേബി ജോസഫ്.

Summary

World Pneumonia Day 2026 Warning Signs Parents Should Never Ignore in Children.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER