ഫയല്‍ ചിത്രം 
Kerala

പ്ലസ് വൺ പ്രവേശനം: പുതിയ ബാച്ച് വേണ്ടെന്ന് സർക്കാർ 

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വണ്ണിന് ഇത്തവണ പുതിയ ബാച്ച് അനുവദിക്കേണ്ടെന്ന് സർക്കാർ. ഇക്കൊല്ലവും പൂർണ്ണതോതിൽ അധ്യയനം നടക്കാൻ സാധ്യത കുറവായതിനാൽ പുതിയ ബാച്ച് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതേസമയം ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ ഒരു കുട്ടിക്ക് പോലും പഠനം നഷ്ടമാകില്ലെന്നും സർക്കാർ പറയുന്നു.

പതിവ് പോലെ സീറ്റ് കൂട്ടൽ മാത്രമാണ് ഇക്കുറിയും നടന്നത്. പക്ഷെ ഇതുകൊണ്ടുമാത്രം ഇഷ്ടവിഷയം പഠിക്കണമെന്ന് വിദ്യാർത്ഥികളുടെ ആ​ഗ്രഹം നടക്കുമെന്ന് ഉറപ്പാക്കാനാകില്ല. ട്രെയൽ അലോട്മെൻറ് പൂർത്തിയപ്പോൾ ഫുൾ എ പ്ലസ് കുട്ടികൾ പോലും ഇഷ്ടവിഷയം കിട്ടാതെ നിരാശയിലാണ്. ഇതിനുപിന്നാലെയാണ് പുതിയ ബാച്ചുകൾ വേണമെന്ന ആവശ്യം ശക്തമായത്. 

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം. ഹയർ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ ഇടംപിടിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം സ്‌കൂളിലെത്തുകയും പ്രവേശനടപടികൾ പൂർത്തിയാക്കുകയും വേണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി