വി ഡി സതീശന്‍ 
Kerala

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അനുകൂലമായി ഡല്‍ഹിയില്‍ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതിയെ താന്‍ അനുകൂലിക്കാന്‍ പാടില്ല, മുഖ്യമന്ത്രിക്ക് പറയാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല, പണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ശ്രീധരനെ കൊച്ചി മെട്രോയില്‍ നിന്ന് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ്, ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. അന്ന് വ്യവസായി മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ് ശ്രീധരനെ മാറ്റാന്‍ പോകുന്നുവെന്നത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു.

കേരളത്തില്‍ അതിവേഗ ട്രെയിന്‍ പദ്ധതി കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് എതിരല്ല, കേരളത്തില്‍ ഇത്തരം പദ്ധതികള്‍ വരണം, അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. എന്നാല്‍ ഇതിന് പാരിസ്ഥിതികമായി പരിശോധനകള്‍ നടത്തി. സാമ്പത്തികമായി കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതി വരട്ടെയെന്നും സതീശന്‍ പറഞ്ഞു.

ഭരണത്തില്‍ നിന്ന് ഇറങ്ങാനിരിക്കെയാണ് സംസ്ഥാനം റാപ്പിഡ് റെയില്‍ പദ്ധതി കൊണ്ടുവരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രാരംഭ പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏത് പദ്ധതി ആര് കൊണ്ടുവന്നാലും കോണ്‍ഗ്രസ് പിന്തുണയ്ക്കും നല്ല പദ്ധതിയാകണം അത്. കേരളത്തിന് ദോഷകരമായി ബാധിക്കാത്ത, സംസ്ഥാനത്തിന് നല്ലത് വരുന്ന ഏത് പദ്ധതിയെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്പ്രിംക്ലര്‍ പദ്ധതി നടപ്പാക്കാതെ ഇട്ടട്ട് ഓടിയത് ആരാണ്. പദ്ധി വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചത് പിണറായി വിജയനാണ്. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ വന്നപ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നെ കോടതി എന്തുപറയാനാണ്. . ഒരു കുഴപ്പവും പദ്ധതിക്കില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ അഴിമതി ആരോപണം ഹൈക്കോടതി തള്ളിയിരുന്നു.കോവിഡ് കാലത്ത് ജനങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

'No objection to implementing high-speed rail project'- VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പല്ലുവേദനയോട് ബൈ പറയാം

ഫിറ്റ്നസ് മാത്രമല്ല, തലച്ചോറിന്റെ ചെറുപ്പം നിലനിർത്താനും സ്ട്രെങ്ത് ട്രെയിനിങ്

'മിഥുന്‍റെ ഓര്‍മയില്‍ മിഥുന്‍ ഭവനം'; തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീട് കൈമാറി

വഴുതനങ്ങയ്ക്കുള്ളിൽ പുഴുവുണ്ടോ? എങ്ങനെ തിരിച്ചറിയാം

'ഒരു സുഹൃത്തിനപ്പുറമായിരുന്നു, വിശ്വസിക്കാനാകുന്നില്ല'; സി ജെ റോയ്‌യെക്കുറിച്ച് മോഹൻലാൽ

SCROLL FOR NEXT