എന്‍എന്‍ കൃഷ്ണദാസ് 
Kerala

'ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു നേതാവില്ല; തെറ്റ് തിരുത്തിയാല്‍ ശശിക്ക് തിരിച്ചവരാം'

വിട്ടുപോയവരെല്ലാം പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നതാണ് ചരിത്രം. പാര്‍ട്ടിയാണ് ശരിയെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമാകും. പോയവരെല്ലാം വൈകാരികത തണുക്കുമ്പോള്‍ തിരിച്ചു വരും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പികെ ശശിയെപ്പോലെ ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഎം നേതാവ് പാലക്കാട് ജില്ലയില്‍ ഉണ്ടാകില്ലെന്ന് എന്‍എന്‍ കൃഷ്ണദാസ്. നേതാക്കളുടെ അമിതമായ ലാളന കൊണ്ടാവും ശശി പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്നും സംസ്ഥാന കമ്മിറ്റിയംഗം എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

'സിപിഎമ്മിന്റെ സെക്രട്ടറിമാര്‍ മാറുമ്പോള്‍ പാര്‍ട്ടിയുടെ സമ്പ്രദായം മാറില്ല.ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യമാണ്. തെറ്റ് തിരുത്തിയാല്‍ പികെ ശശിയ്ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാം. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയാണ്. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. വിട്ടുപോയവരെല്ലാം പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നതാണ് ചരിത്രം. പാര്‍ട്ടിയാണ് ശരിയെന്ന് പിന്നീട് അവര്‍ക്ക് ബോധ്യമാകും. പോയവരെല്ലാം വൈകാരികത തണുക്കുമ്പോള്‍ തിരിച്ചു വരും'. കൃഷ്ണദാസ് പറഞ്ഞു.

ശശിയുടെ ആരോപണങ്ങള്‍ക്കെല്ലാം ജില്ല സെക്രട്ടറി തന്നെ ഇതിനകം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് അഭിപ്രായങ്ങളും ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സമ്പ്രദായങ്ങള്‍ ഉണ്ട്. അത് എല്ലാവര്‍ക്കും ബോധ്യമാകണമില്ല. ബോധ്യമായില്ലെങ്കില്‍ ചിലപ്പോള്‍ പാര്‍ട്ടിക്ക് വിധേയപ്പെട്ട് പ്രവര്‍ത്തിക്കണം. പൊതുതാത്പര്യം പാര്‍ട്ടിയുടെ താത്പര്യമാണ്. അതിന് കീഴ്‌പ്പെടണം എല്ലാ കമ്യൂണിസ്റ്റുകാരുമെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

'No Other Leader in Palakkad Received as Much Pampering and Support as PK Sasi'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം, സിഎസ് സുജാത വീട്ടിലെത്തി കണ്ടു; പെരുമ്പളം പാലം ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി ക്ഷണം

ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

'ബുംറ ഇല്ലായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു'; സഞ്ജുവിന് കൈയ്യടി

വേവിക്കാതെ കഴിച്ചാൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷണങ്ങൾ

'ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കരുത്, ഇത് ശരിയല്ല'; വിജയ്ക്കും തൃഷയ്ക്കുമെതിരെ സനം ഷെട്ടി

SCROLL FOR NEXT