പ്രതീകാത്മക ചിത്രം 
Kerala

പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല!

23 വയസില്‍ താഴെയുള്ളവരുടെ മദ്യപാനവും ഇവര്‍ക്ക് മദ്യം വില്‍ക്കുന്നതും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്കും മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തിയതോടെ മറ്റുള്ളവര്‍ വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്‌സൈസ് വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത് നല്‍കിയ നിവേദനത്തിനുള്ള മറുപടിയില്‍ എക്‌സൈസിന് കേസ് എടുക്കാന്‍ അധികാരമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.

23 വയസില്‍ താഴെയുള്ളവരുടെ മദ്യപാനവും ഇവര്‍ക്ക് മദ്യം വില്‍ക്കുന്നതും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്. എന്നാല്‍ മദ്യം നല്‍കുന്നവര്‍ക്കെതിരെ എക്‌സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ നിലവില്‍ വകുപ്പിനെ അധികാരപ്പെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനകളും യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുമുള്ള ബോധവത്കരണമാണ് നിലവില്‍ എക്‌സൈസ് വകുപ്പ് നടപ്പിലാക്കി വരുന്നത്.

No provision to register a case if liquor is bought and given to those under 18 years of age! — Excise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു