ജവാന്‍ റം ഫയല്‍
Kerala

ഗുണനിലവാരമില്ല; 'ജവാന്‍' റമ്മിന്റെ വില്‍പ്പന വിലക്കി

തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 17 ബാച്ച് ജവാന്‍ റമ്മിന്റെ വില്‍പ്പന എക്‌സൈസ് നിര്‍ത്തി വച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്. വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.

എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച് മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വില്‍പ്പന കേന്ദ്രങ്ങളിലേയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിങിലെ അപാകവും ഇതിനു ഇടയാക്കും. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ജവാന്‍ റം പെട്ടെന്നു വിറ്റു തീരാറുണ്ട്.

കുപ്പിയില്‍ നിറച്ച സമയത്തെ വീഴ്ചയാണോ എന്നു പരിശോധിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പൊതുമേഖല സ്ഥാപനമായ ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍