North Indian gang arrested involved in train robberies  
Kerala

എസി കോച്ചില്‍ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, 'സാസി' സംഘം പിടിയില്‍

ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല് പേരാണ് കോഴിക്കോട് റെയില്‍വെ പോലീസിന്റെ പിടിയിലായത്. ചെന്നൈ മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് നടപടി.

എസി കോച്ചുകളില്‍ സീറ്റ് റിസര്‍വ് ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍. ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്നവരാണ് ഈ സംഘമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവര്‍ച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.

Four Haryana natives—Rajesh, Dilbagh, Manoj Kumar, and Jitendru—who were part of a North Indian gang involved in train robberies have been arrested by the Kozhikode Railway Police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം അടൂര്‍ പ്രകാശിലേക്കു നീളുന്നു എന്നായപ്പോള്‍ യുഡിഎഫ് എസ്ഐടിക്കെതിരായി; അവസരവാദമെന്ന് എം വി ഗോവിന്ദന്‍

ഭാരം കുറഞ്ഞ അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, വില 1.85 ലക്ഷം രൂപ; കെടിഎം ആര്‍സി 160 ഉടന്‍ വിപണിയില്‍

'റിലേഷന്‍ഷിപ്പ് പൊട്ടി, പണം പോയി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം'; കണ്ണീരണിഞ്ഞ് വര്‍ഷ

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം; 10,000 രൂപ സ്റ്റൈപ്പൻഡും അംഗീകൃത സർട്ടിഫിക്കറ്റും നേടാം

SCROLL FOR NEXT