വെള്ളാപ്പള്ളി നടേശൻ: എക്സ്പ്രസ് 
Kerala

ജാതി സെന്‍സസിന് എതിരല്ല; അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് വെള്ളാപ്പള്ളി

കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വെയ്ക്കുകയല്ല വേണ്ടത്. ജനസഖ്യാനുപാതികമായി അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുകയാണ് വേണ്ടെതെന്നും വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജാതി സെന്‍സസിന് എസ്എന്‍ഡിപി യോഗം എതിരല്ലെന്നും നടത്തുന്നെങ്കില്‍ അതു പിന്നാക്ക വിഭാഗക്കാര്‍ക്കും അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയാവണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടും ഒന്നല്ല. ഇപ്പോള്‍ നടത്തുന്നതു രാഷട്രീയ കോലാഹലങ്ങള്‍ മാത്രമാണ്. കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വെയ്ക്കുകയല്ല വേണ്ടത്. ജനസഖ്യാനുപാതികമായി അധികാര സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുകയാണ് വേണ്ടെതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

മാന്യമായി പ്രവര്‍ത്തനം നടത്തുന്ന വീണാ ജോര്‍ജിനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടാണ്. രാഷ്ട്രീയ ദേദമില്ലാതെ സഹകരണ മേഖലയില്‍ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

വിഴിഞ്ഞത്ത് സംഘടിതമായി അണികളെ ഇളക്കി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശരിയായ രീതിയല്ല. മതമേലധ്യക്ഷന്‍മാര്‍ പക്വതയോടെ പെരുമാറണം. ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിനു വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

SCROLL FOR NEXT