ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം 
Kerala

'കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ...';  സുരേന്ദ്രന്റെ പേരില്‍ പുതിയ ശബ്ദരേഖയുമായി പ്രസീത

എന്‍ഡിഎയില്‍ തിരിച്ചെത്താനായി സി കെ ജാനുവന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ആരോപണത്തില്‍ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെയും സുരേന്ദ്രന്റെയും പുതിയ ഫോണ്‍ ശബ്ദരേഖ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്



കണ്ണൂര്‍: എന്‍ഡിഎയില്‍ തിരിച്ചെത്താനായി സി കെ ജാനുവന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ആരോപണത്തില്‍ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെയും സുരേന്ദ്രന്റെയും പുതിയ ഫോണ്‍ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്.

'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ് എന്നും, രാവിലെ ഒന്‍പത് മണിയോടെ കാണാനെത്താം' എന്നും 'സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ' എന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. 

സികെ ജാനുവിന് എല്‍ഡിഎഫ് വിട്ട് എന്‍ഡിഎയുടെ ഭാഗമാകാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് തനിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും