കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു പ്രതീകാത്മക ചിത്രം
Kerala

നമ്പര്‍ ചുരണ്ടിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം, ഹെല്‍മറ്റ് ധരിക്കാത്തതിന് കാമറയില്‍ കുടുങ്ങിയത് 35 തവണ; കമിതാക്കളെ കൈയോടെ പൊക്കി

നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി. നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു.

സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണ് വില്ലനെന്നു തിരിച്ചറിഞ്ഞത്. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്തു പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു.

ഇവര്‍ കുറ്റം സമ്മതിച്ചു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു കറക്കമെന്നു യുവതി പറഞ്ഞു. ഇരുവരും ഇന്നലെ ആര്‍ടി ഓഫിസില്‍ ഹാജരായി. ജനുവരി മുതല്‍ ഈ മാസം പകുതി വരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവര്‍ എത്തിയിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നതു പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞത്. കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കള്‍ അടച്ചു. ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പു ശേഷിക്കുന്ന പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT