പി സി ജോര്‍ജ് / ഫയല്‍ ചിത്രം 
Kerala

പിസി ജോർജിന് തടയിട്ട് പൊലീസ്; വിദ്വേഷ പ്രസം​ഗക്കേസിൽ വീണ്ടും നോട്ടീസ്; നാളെ ഹാജരാകണം

തൃക്കാക്കരയിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പിസി ജോർജ് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. നാളെ രാവിലെ 11 മണിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അദ്ദേഹത്തെ ചോദ്യം ചെയ്യും. 

തൃക്കാക്കരയിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പിസി ജോർജ് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം. മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.  

അതേസമയം ഇപ്പോഴത്തെ നാടകത്തിന് പിന്നിൽ പിണറായിയാണെന്ന് പിസി ജോർജ് വിമർശിച്ചു. സർക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്നും പിസി ജോർജ് ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം